Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |

ഇസ്ലാമാബാദ്: കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞത് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നും അത് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധത്തില്‍ കലാശിച്ചേക്കാം എന്നും പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യവേ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

കശ്മീരികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങും. അവരെ അടിച്ചമര്‍ത്താന്‍ ഇന്ത്യ ഒരുങ്ങും. പുല്‍വാമ പോലുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടായേക്കാം. നമ്മള്‍ തിരിച്ചടി നല്കും. അപ്പോള്‍ എന്തു സംഭവിക്കും

ഈ യുദ്ധം ആരു ജയിക്കും,… ആരും ജയിക്കാന്‍ പോകുന്നില്ല. ലോകത്തിനാകെ അത്യന്തം ദാരുണമായ പ്രത്യാഘാതം സൃഷ്ടിക്കുന്നതായിരിക്കും ആ യുദ്ധം. ഇമ്രാന്‍ പറഞ്ഞു.

Top