News Desk

2021-04-24 01:11:57 pm IST
തിരുവനന്തപുരം: കൊവിഡ് പരിശോധനാ ഫലം ഓണ്‍ലൈനായി അറിയാന്‍ സൗകര്യമൊരുക്കി ആരോഗ്യ വകുപ്പ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ഫലം അറിയുന്നതോടൊപ്പം വെബ്സൈറ്റ് വഴി പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമൊരുക്കിയതായി മന്ത്രി അറിയിച്ചു. നിലവില്‍ കൊവിഡ് പ്രതിരോധ വാക്‌സിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ണമായും ഓണ്‍ലൈനിലാണ്. 

വെബ്‌സൈറ്റ് വഴി കൊവിഡ് പരിശോധനാ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ ചെയ്യേണ്ടത്...

1. http://labsys.health.kerala.gov.in/Welcome/index എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

2. 'Download Test Report' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

3. പരിശോധനാ സമയത്ത് ലഭിച്ച 'SRF ID', മൊബൈല്‍ നമ്പര്‍, തുടങ്ങിയ വിവരങ്ങള്‍ നല്‍കുക.

4. SRF ID അറിയാത്തവര്‍ 'Know Your SRF ID' ലിങ്ക് ക്ലിക്ക് ചെയ്യുക. ശേഷം പരിശോധന നടത്തിയ തീയതി, ജില്ല, പേര്, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ നല്‍കി SRF ID മനസ്സിലാക്കുക. തുടര്‍ന്ന് ലഭിക്കുന്ന പരിശോധനാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top