News Desk

2021-02-26 10:14:25 pm IST
ദോഹ: ഉപരോധത്തെ തുടര്‍ന്ന് ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച സൗദി ആസ്ഥാനമായ അല്‍ മറായി കമ്പനി ഖത്തറിലേക്ക് രണ്ടാം വരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഖത്തറില്‍ പാല്‍ ഉത്പന്നങ്ങള്‍ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരെ ജോലിക്കെടുക്കാന്‍ അല്‍ മറായി കഴിഞ്ഞ ദിവസം പരസ്യം പുറത്തിറക്കിയിരിക്കുന്നു. 

ഉപരോധത്തിന് മുമ്പ് ഖത്തരി പൗരന്മാരുടെ ജനപ്രിയ പാല്‍ ഉത്പന്ന കമ്പനിയായിരുന്നു സൗദിയുടെ അല്‍ മറായി. ഉപരോധ കാലയളവില്‍ അല്‍ മാറായിയുടെ ഉത്പന്നങ്ങള്‍ ഖത്തരി വിപണിയില്‍ നിന്ന് അപ്രത്യക്ഷമായതോടെ ഖത്തരി കമ്പനിയായ ബലധാന ഖത്തരി ജനതയുടെ സ്വന്തം ബ്രാന്‍ഡായി മാറിയിരുന്നു.

ഈ വര്‍ഷം സൗദിയിലെ അല്‍ ഉലായില്‍ നടന്ന പ്രത്യേക സമ്മേളനത്തിലാണ് ഖത്തര്‍ ഉപരോധം അടക്കമുള്ള വിഷയങ്ങള്‍ പരിഹരിക്കപ്പെടുകയും സൗദി വാണിജ്യ പ്രൊഡക്ടുകള്‍ ഖത്തറിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നത്. അതേസമയം, നിലവിലെ അവസ്ഥയില്‍ ഖത്തരി ജനത ഏതു വിധത്തിലാണ്  അല്‍ മറായി കമ്പനിയുടെ രണ്ടാം വരവിനോട് പ്രതികരിക്കുക എന്നത് തീര്‍ച്ചയായും കണ്ടറിയേണ്ട കാര്യമാണ്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top