News Desk

2021-05-18 10:21:46 pm IST
റിയാദ്: ഇന്ത്യയില്‍ വെച്ച് കൊവിഡ് ബാധിച്ച സൗദി കുടുംബത്തെ പ്രത്യേക വിമാനത്തില്‍ സൗദി അറേബ്യയില്‍ തിരിച്ചെത്തിച്ചു. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. സൗദിയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

സൗദി പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആരോഗ്യ വിഭാഗത്തിലെ എയര്‍ മെഡിക്കല്‍ ഇവാക്വുവേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് പ്രത്യേക വിമാനം സജ്ജീകരിച്ച്  പൗരന്മാരെ തിരികെയെത്തിച്ചത്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനാവശ്യമായ എല്ലാ മുന്‍കരുതലുകളും ജീവനക്കാര്‍ സ്വീകരിച്ചിരുന്നു. റിയാദിലെ കിങ് സല്‍മാന്‍ എയര്‍ബേസിലാണ് പ്രത്യേക വിമാനം ലാന്റ് ചെയ്തത്. 

നേരത്തെ ഇത്തരത്തില്‍ 74 പേരെ വിവിധ സ്ഥലങ്ങളില്‍ നിന്ന് സൗദിയില്‍ എത്തിച്ചതായും വാര്‍ത്താ ഏജന്‍സി അറിയിച്ചു. മെഡിക്കല്‍ സംഘത്തിനും വിമാന ജീവനക്കാര്‍ക്കും അണുബാധ ഏല്‍ക്കാതെ 74 ലധികം കോവിഡ് ബാധിച്ച കേസുകള്‍ ഇത്തരത്തില്‍ മെഡിക്കല്‍ എയര്‍ ഇവാക്യൂഷന്‍ വഴി സുരക്ഷിതമായി രാജ്യത്തെത്തിച്ചതായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top