2019-06-20 03:25:35pm IST
സൗദി ഭരണകൂടം  ഖത്തർ  പൗരന്മാരുടെ ഫോൺ വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്. ഇസ്രായേൽ കമ്പനിയിൽ നിന്നും 300 മില്യൺ ഡോളറിന് വാങ്ങിയ ഉപകരണങ്ങൾ വഴിയാണ് സൗദി ഭരണകൂടം തിരെഞ്ഞെടുത്ത പൗരന്മാരുടെ ഫോൺ വിവരങ്ങൾ ചോർത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

ദോഹ ആസ്ഥാനമായ പ്രാദേശിക അറബ് പത്രമാണ് വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. സൗദി ഭരണ നേതൃത്വത്തിന് അനഭിമതരായ പൗരന്മാരുടെ പ്രത്യേക ലിസ്റ്റുകൾ കണ്ടെത്തിയാണ് ഭരണകൂടം ചാര പ്രവർത്തനം നടത്തുന്നത് എന്നാണ് റിപ്പോർട്. 

Top