News Desk

2021-05-25 04:59:46 pm IST
ജിദ്ദ: സൗദിയില്‍ രണ്ടാം ഡോസ് കൊവിഡ് വാക്‌സിനേഷന്‍ റദ്ദാക്കിയതായുള്ള പ്രചാരണം വാസ്തവ വിരുദ്ധമാണെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അലി പറഞ്ഞു. കൊവിഡിനെ സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

ഒന്നാം ഡോസ് കൂടുതല്‍ ആളുകള്‍ക്ക് ലഭ്യമാക്കുന്നതിനാണ് രണ്ടാം ഡോസ് നീട്ടിവെച്ചിരിക്കുന്നത്. ആദ്യ ഡോസ് വേഗത്തിലാക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ പ്രതിരോധശേഷിയുടെ തോത് വേഗത്തില്‍ ഉയര്‍ത്തുകയാണ് വേണ്ടത്. നിരവധി പഠനങ്ങളില്‍ തെളിയിക്കപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അത് പൊതുജനാരോഗ്യത്തിന് ഏറ്റവും സുരക്ഷിതമാണെന്ന് പ്രത്യേക സമിതികള്‍ വിലയിരുത്തുകയും ചെയ്തതാണെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.  എന്നാല്‍ 60 വയസിനു മുകളിലുള്ളവരെ ഇതില്‍ നിന്ന്  ഒഴിവാക്കിയിട്ടുണ്ട. അവര്‍ക്ക് രണ്ടാം ഡോസ്  ഷെഡ്യൂള്‍ പ്രകാശം നല്‍കുന്നുണ്ട്. 

അതുകൊണ്ട് തന്നെ  ഇനിയും ബുക്കിങ് നടത്തിയിട്ടില്ലാത്ത 60 വയസ്സായവരും അതിനു മുകളിലുള്ളവരും എത്രയും പെട്ടെന്ന്  അടുത്ത വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി വാക്‌സിനെടുക്കണമെന്നും വക്താവ് അറിയിച്ചു. കൂടാതെ ബ്ലാക്ക് ഫംഗസ് രോഗവും കൊവിഡും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നും സൗദിയില്‍ ബ്ലാക്ക് ഫംഗസ് കേസുകളെന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top