News Desk

2021-03-15 10:59:31 am IST

റിയാദ്: സൗദിയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പി.സി.ആര്‍ പരിശോധന ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുവരെ 21.5 ലക്ഷത്തിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 

രാജ്യവ്യാപകമായി വാക്സിനേഷന്‍ പദ്ധതി പുരോഗമിച്ച് വരികയാണ്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിനും സൗദിയില്‍ നിന്ന് പുറത്ത് പോകുന്നതിനും പി.സി.ആര്‍ ടെസ്റ്റ് ആവശ്യമില്ല.

എന്നാല്‍ ഒരു ഡോസ് വാക്സിന്‍ മാത്രമെടുത്തവര്‍ക്ക് പി.സി.ആര്‍ പരിശോധനാ ഫലം നിര്‍ബന്ധമാണ്. അതേസമയം, ഒരു ഡോസ് മാത്രമെടുത്തവര്‍ക്കും സ്വിഹത്തി ആപ്പില്‍ നിന്ന് കൊവിഡ് വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. 

രാജ്യത്ത് വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ള ഒരു വാക്സിനും വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ആസ്ട്രസെനിക്ക വാക്സിന്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top