News Desk

2021-03-31 05:43:21 pm IST
റിയാദ്:  ഭക്ഷ്യമേഖലയിലെ എല്ലാ സ്ഥാപനങ്ങളിലുമുളള ജീവനക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കി സൗദി അറേബ്യ. മുനിസിപ്പാലിറ്റി ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. റസ്റ്റോറന്റുകള്‍, കഫേകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ഭക്ഷണസാധന വില്‍പന ശാലകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കെല്ലാം ഇത് നിര്‍ബന്ധമാണ്.

കൊവിഡ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് തീരുമാനം. കച്ചവട കേന്ദ്രങ്ങളിലും ഭക്ഷണ വില്‍പ്പന സ്ഥലങ്ങളിലുമായി ഞായറാഴ്ച 24,081 പരിശോധനകളാണ് നടത്തിയത്. പരിശോധനാ സന്ദര്‍ശനങ്ങളില്‍ 255 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ആരോഗ്യ മുന്‍കരുതല്‍ ലംഘിച്ച 1212 നിയമലംഘനങ്ങള്‍ പിടികൂടുകയും ചെയ്തു. 

കച്ചവട കേന്ദ്രങ്ങളിലും ഭക്ഷണവില്‍പന സ്ഥലങ്ങളിലും ആരോഗ്യ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചിട്ടുണ്ടോയെന്ന് അതതു മുനിസിപ്പാലിറ്റി, ബലദിയ ഓഫീസുകള്‍ക്ക് കീഴില്‍ പരിശോധിക്കും. അതേസമയം, കൊവിഡ് വ്യാപനം തടയാന്‍ വിവിധ മാധ്യമങ്ങളിലൂടെയുള്ള നടത്തുന്ന ബോധവത്കരണം തുടരുമെന്നും മുനിസിപ്പല്‍ ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top