News Desk

2021-05-16 02:06:35 pm IST
ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാള്‍ രണ്ടാം ദിനത്തില്‍ ഹമദ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ 1024 പേരെ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. 413 മുതിര്‍ന്ന പൗരന്മാരെ ഹമദിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ വിഭാഗത്തില്‍ 611 പേരെയും ആംബുലന്‍സ് അടിയന്തര സര്‍വീസുകള്‍ 721 പേര്‍ക്കും സേവനം നല്‍കി.

ഈദ് ആദ്യ ദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനം അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടിയവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായത്  ആശങ്കയുണ്ടാക്കുന്നുണ്ട്.  അതേസമയം, അത്യാഹിത വിഭാഗത്തില്‍ പ്രവേശിച്ച ആരും തന്നെ മരണപ്പെട്ടിട്ടില്ല എന്നത് ആശ്വാസത്തിന് വക നല്‍കുന്നതാണ്.

ദഹന സംബന്ധമായ അസുഖങ്ങള്‍ക്ക് പുറമെ കിഡ്നി, ശ്വാസകോശം, ഹൃദയ സംബന്ധിയായ രോഗങ്ങള്‍ എന്നിവയാണ് ഹമദില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന് കണ്ടെത്തിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top