News Desk

2021-03-05 11:22:11 am IST
ദോഹ: ഖത്തറില്‍ കടയുടമ കൊവിഡ് വീട്ടില്‍ ക്വാറന്റൈനിലിരിക്കെ തൊഴിലാളി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തി സ്വദേശത്തേക്ക് മുങ്ങിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ഖത്തര്‍ റേഡിയോയില്‍ നടന്ന ഒരു പൊതു ചര്‍ച്ചക്കിടെയാണ് ഖത്തര്‍ പൗരനായ വ്യക്തി ആസൂത്രണ മന്ത്രാലയത്തിന് ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയത്. 

അറബ് വംശജനായ തൊഴിലാളിക്കെതിരെയാണ് പരാതി. തന്റെ കടയിലെ സാധന സാമഗ്രികള്‍ താന്‍ ക്വാറന്റൈനിലായിരിക്കെ തൊഴിലാളി ഒരു മില്യണ്‍ റിയാലിന് വിറ്റഴിച്ചു സ്വദേശത്തേക്ക് മടങ്ങിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നും പ്രതിയെ തിരിച്ചു കൊണ്ടുവരാനുള്ള ആശയവിനിമയം നടത്തുകയും വേണമെന്ന് പരാതിക്കാരന്‍ പറയുന്നു. 

അടുക്കള ഉപകരണങ്ങളും വിവാഹ ഗിഫ്റ്റ് ഷോപ്പുകളും നടത്തുന്ന ഖത്തര്‍ പൗരനാണ് പരാതി നല്‍കിയിരിക്കുന്നത്. ഖത്തര്‍ പ്രാദേശിക പത്രവും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top