News Desk

2021-05-25 03:30:06 pm IST

ദോഹ: ഫലസ്തീന്‍ സംഘര്‍ഷം ലഘൂകരിക്കാന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സ്വീകരിച്ച മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ശൂറാ കൗണ്‍സില്‍ പ്രശംസ അറിയിച്ചു. കഴിഞ്ഞ ദിവസം വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന ശൂറാ കൗണ്‍സില്‍ യോഗത്തിലാണ് അധ്യക്ഷന്‍ ഷെയ്ഖ് ആല്‍ മഹ്മൂദ് അമീറിനെ പ്രകീര്‍ത്തിച്ചത്. 

അമീര്‍ ഫലസ്തീന്‍ വിഷയത്തില്‍ ഖത്തര്‍ നേതൃത്വം പതിറ്റാണ്ടുകളായി തുടരുന്ന സുവ്യക്തമായ നിലപാടിനെ ഉയര്‍ത്തിപ്പിടിച്ചു. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ എന്ത് വിലകൊടുത്തും സംരക്ഷിക്കുമെന്ന നിലപാടാണ് അമീര്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇക്കാര്യത്തില്‍ രാജ്യത്തെ സര്‍ക്കാരും ജനങ്ങളും അമീറിനൊപ്പം നിലയുറപ്പിച്ചതായും അല്‍ മഹ്മൂദ് വിലയിരുത്തി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top