News Desk

2020-02-20 11:08:45 am IST


ദോഹ: ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധിയിലേക്ക് മടങ്ങണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി. ബ്രസല്‍സില്‍ വാര്‍ത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഓരോ രാഷ്ട്രങ്ങള്‍ക്കും അവര്‍ക്കാവശ്യമായ നിലപാടുകള്‍ എടുക്കാന്‍ സൗകര്യമുള്ള ലോകത്താണ് നാം ജീവിക്കുന്നത്. മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തുമെന്ന നിലപാടും ഭീഷണിയും ഈ നൂറ്റാണ്ടില്‍ ഭൂഷണമല്ല.', ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. 

'ഖത്തര്‍ ജനാധിപത്യപരമായ ഒരു കാര്യം മാത്രമാണ് ഉപരോധ രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വെച്ചിട്ടുള്ളത്. ഇതില്‍ നിന്ന് പിറകോട്ട് പോകുന്നത് സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യമാണ്. ഗള്‍ഫ് പ്രതിസന്ധി മൂലം മേഖലയില്‍ ഉണ്ടാക്കിയ വിഭജനം മറികടക്കണമെങ്കില്‍ ഒരുപാടു സമയംമെടുക്കും.'

'കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഖത്തര്‍ സൗദിയുമായി വളരെയധികം പ്രതീക്ഷയോടു കൂടിയാണ് ചര്‍ച്ചകള്‍ നടത്തിയതെങ്കിലും ഫലം കാണാത്തത് നിരാശയുണ്ടാക്കുന്നുവെന്നും' വിദേശകാര്യ മന്ത്രി പറഞ്ഞു

Top