News Desk

2022-06-09 07:52:59 pm IST
മസ്‌കത്ത്: സോപ്പുപൊടി പാക്കറ്റുകള്‍കൊണ്ടാരുക്കിയ പരസ്യവാചകത്തിന് ഗിന്നസ് ബുക്ക് റെക്കോര്‍ഡ്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റും, ഖിംജി രാംദാസും, പി ആന്‍ഡ് ജിയും സംയുക്തമായി ചേര്‍ന്ന്  ഒമാനില്‍ നടത്തിയ പ്രകടനമാണ് ഗിന്നസില്‍ ഇടംനേടിയത്. 12,430 ഏരിയലിന്റെയും ടൈഡിന്റെയും നാനോ പോഡ് പാക്കറ്റുകള്‍ കൊണ്ടായിരുന്നു പരസ്യവാചകം തീര്‍ത്തത്.

'നൂറ് ശതമാനം കറ നീങ്ങും, പൂജ്യം ശതമാനം പൊടിയുടെ അവശിഷ്ടം, ഇപ്പോള്‍ ലുലുവില്‍ ലഭ്യമാണ്' എന്ന പരസ്യവാചകമാണ് ഇംഗീഷില്‍ സോപ്പുപൊടി പാക്കറ്റുകള്‍കൊണ്ട് ഒരുക്കിയത്. ഇത് വിലയിരുത്തുന്നതിനായി ഗിന്നസ് ടീം അധികൃതര്‍ എത്തിയിരുന്നു. 

അവന്യൂസ് മാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ നേട്ടം പ്രഖ്യപിച്ചു. ലുലു, ഖിംജി രാംദാസ്, ഗിന്നസ് ടീം, ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു റെക്കാര്‍ഡ് നേട്ടം പ്രഖ്യാപിച്ചത്. ഖിംജി രാംദാസിന്റെയും പി ആന്‍ഡ് ജിയുടെയും ആഘോഷങ്ങളുടെ ഭാഗമാകുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പിന്റെ ഒമാന്‍, ശ്രീലങ്ക, ഇന്ത്യ ഡയരക്ടര്‍ എ.വി അനന്ത് പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top