News Desk

2021-03-14 02:55:01 pm IST
ദോഹ: റമദാന്‍ മാസം അഗാതമായതോടെ ഖത്തറിലെ സൂഖ് വാഖിഫ് ഈത്തപ്പഴ വിപണിയില്‍ സന്ദര്‍ശകരുടെ തിരക്ക് വര്‍ധിച്ചതായി പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ട്. 

റമദാന്‍ വരുന്നതിന് മുമ്പേ രാജ്യത്തെ കുടുംബങ്ങള്‍ സൂഖ് വാഖിഫില്‍ സന്ദര്‍ശനം നടത്തുകയും റമദാനിന് ആവശ്യമായി വരുന്ന സാധന സാമഗ്രികള്‍ വാങ്ങി ശേഖരിക്കുകയും ചെയ്യുന്നുണ്ട്. 

വാരാന്ത്യങ്ങളില്‍ ഇതുമായി ബന്ധപെട്ട് സൂഖ് വാഖിഫിലും രാജ്യത്തെ മറ്റു പ്രദേശങ്ങളിലും ശക്തമായ തിരക്കാണ് അനുഭവപ്പെട്ടു കൊണ്ടിരിക്കുന്നത്. ഖത്തറിലെ പ്രാദേശിക ഫാമുകളില്‍ നിര്‍മ്മിച്ചെടുത്ത ഈത്തപ്പഴങ്ങളും ഇറക്കുമതി ചെയ്ത ഈത്തപ്പഴങ്ങളും സൂഖ് വാഖിഫില്‍ ലഭ്യമാണ്. 

കിലോയ്ക്ക് ഇരുപത് റിയാല്‍ മുതല്‍ അന്‍പത് റിയാല്‍ വരെയാണ് സൂഖ് വാഖിഫില്‍ ഈത്തപ്പഴങ്ങള്‍ക്ക് വില ഈടാക്കി വരുന്നത്. സൂഖ് വാഖിഫിലെ ഈത്തപ്പഴ വിപണികളിലെ  റമദാന്‍ ഒരുക്കങ്ങളെക്കുറിച്ച് രാജ്യത്തെ പ്രാദേശിക പത്രത്തില്‍ ചിത്രങ്ങള്‍ സഹിതം വിശദമായ റിപ്പോര്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് സൂഖ് വാഖിഫ് വിപണികളില്‍ സന്ദര്‍ശകര്‍ക്ക് അനുവാദം നല്‍കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top