News Desk

2021-06-04 06:57:25 pm IST

അബുദാബി: നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 228-ാമത് സീരിസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (30 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത് ശ്രീലങ്കന്‍ സ്വദേശി രസിക ജെ.ഡി.എസ്. 213288 എന്ന ടിക്കറ്റ് നമ്പരാണ് അദ്ദേഹത്തിന് സ്വപ്ന വിജയം സമ്മാനിച്ചത്.

2005 മുതല്‍ റാസല്‍ഖൈമയില്‍ താമസിച്ചുവരികയാണ് 48-കാരനായ രസിക. ദുബൈയില്‍ സിവില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. സാമ്പത്തിക ബുദ്ധിമട്ടുകളെ തുടര്‍ന്ന് 2015-ല്‍ രസികയുടെ കുടുംബം തിരികെ ശ്രീലങ്കയിലേക്ക് മടങ്ങി. 500 000 ദിര്‍ഹത്തിന്റെ ബാങ്ക് വായ്പ അടച്ചുതീര്‍ക്കാന്‍ ദുബൈയിലെ ജോലിയില്‍ തന്നെ രസിക തുടരുകയാണ്.

സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് രസികയെ തേടി ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡിന്റെ ഫോണ്‍ കോള്‍ എത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി രസിക ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ചില സമയങ്ങളില്‍ തനിച്ചും ചിലപ്പോള്‍ സുഹൃത്തുക്കളോടൊപ്പവുമാണ് ടിക്കറ്റ് വാങ്ങിയിട്ടുള്ളത്. ഇത്തവണ ടിക്കറ്റ് സുഹൃത്തുക്കള്‍ക്കൊപ്പമാണ് വാങ്ങിയത്. അഞ്ച് സുഹൃത്തുക്കള്‍ 100 ദിര്‍ഹം വീതം പങ്കുവെച്ചാണ് ടിക്കറ്റ് വാങ്ങിയത്. അതിനാല്‍ സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കും. 

'1.5 കോടി ദിര്‍ഹം നേടിയെന്ന് വിശ്വസിക്കാനാകുന്നില്ല. എന്റെ ബാങ്ക് വായ്പ അടയ്ക്കാന്‍ ഞാന്‍  ബുദ്ധിമുട്ടുകയായിരുന്നു. സമ്മാനത്തുക കൊണ്ട് വായ്പ അടച്ചു തീര്‍ക്കാനും ഭാര്യയെയും നാല് ആണ്‍മക്കളെയും തിരികെ കൊണ്ടുവന്ന് പുതിയൊരു ജീവിതം തുടങ്ങാനും സാധിക്കും. ഒരിക്കലും നിരാശരായി പിന്‍വാങ്ങരുതെന്നാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കളോട് പറയാനുള്ളത്. നിങ്ങള്‍ പണം നിക്ഷേപിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ബിഗ് ടിക്കറ്റ് ജീവിതം മാറ്റിമറിക്കുന്ന വേദിയാണ്, എന്നെപ്പോലെ ഒരിക്കല്‍ നിങ്ങള്‍ക്കും വിജയിക്കാനാകും.', രസിക പറഞ്ഞു.

ഇത്തവണ രണ്ട് പേരെയാണ് ബിഗ് ടിക്കറ്റ് കോടീശ്വരന്മാരാക്കിയത്. കഴിഞ്ഞ നറുക്കെടുപ്പിലെ വിജയിയായ മുഹമ്മദ് മിഷ്ഫാക്കാണ് ബിഗ് ടിക്കറ്റിന്റെ ഇത്തവണത്തെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത് ഫിലിപ്പെന്‍സില്‍ നിന്നുള്ള ക്രിസ്റ്റീന്‍ ബെര്‍ണാഡെറ്റ് ബെര്‍ണാഡോ ആണ്. 
ഇന്ത്യക്കാരനായ മുഹമ്മദ് ഫഹദാണ് മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം സ്വന്തമാക്കിയ ഭാഗ്യശാലി. 123205 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. നാലാം സമ്മാനമായ 90,000 ദിര്‍ഹം സ്വന്തമാക്കിയത് ഫിലിപ്പീന്‍സ് സ്വദേശിയായ മാര്‍ക് ആന്ദ്രേസ് ആണ്. 

ഇന്ത്യക്കാരിയായ സിമി സോയ് വാങ്ങിയ 217556 എന്ന ടിക്കറ്റ് നമ്പരാണ് അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം നേടിയത്. ആറാം സമ്മാനമായ 70,000 ദിര്‍ഹത്തിന് അര്‍ഹയായത് പാകിസ്ഥാന്‍ സ്വദേശിയായ ലീല റാം ആണ്. ശ്രീലങ്കയില്‍ നിന്നുള്ള സുലേന്ദ്രിയന്‍ രാസേന്ദ്രിയനാണ് ഏഴാം സമ്മാനമായ 60,000 ദിര്‍ഹം ലഭിച്ചത്. 
എട്ടാം സമ്മാനമായ 50,000 ദിര്‍ഹം നേടിയത് ഇന്ത്യയില്‍ നിന്നുള്ള സിനി ജോസഫാണ്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top