Breaking News
ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു | മകനെ അറസ്റ്റ് ചെയ്യാൻ വന്ന ദുബായ് പോലീസുകാരനെ അമ്മ കടിച്ചു | അൽ മോജ് മസ്കറ്റ് മാരത്തണിനായി 10, 000 പേർ ഒരുങ്ങി | ഉത്തര സിറിയയിൽ നിന്ന് കുഞ്ഞുങ്ങളടക്കം ഒരു ലക്ഷത്തോളം പേർ പലായനം ചെയ്യുന്നുവെന്ന് റിപ്പോർട്ട് | സിറിയയിലെ അലെപ്പോ രാജ്യാന്തര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു | ഖത്തർ ഉപരോധം ഗൾഫിലെ മറ്റു രാഷ്ട്രങ്ങളെയും ബാധിച്ചു തുടങ്ങിയെന്ന് മന്ത്രി | ഖത്തറിൽ അനധികൃത മദ്യ വില്പന; രണ്ട്‌ ഏഷ്യൻ വംശജർ അറസ്റ്റിൽ | ബ്രിട്ടീഷ് എയർവെയ്സിൽ ഖത്തർ എയർവേയ്‌സ് നിക്ഷേപം വർധിപ്പിച്ചു | ദോഹ കേന്ദ്ര വികസന പദ്ധതി ഖത്തർ അമീർ സന്ദർശിച്ചു |
2019-06-24 11:28:05am IST

ഉപരോധ രാഷ്ട്രങ്ങളുടെ ചില നിലപാടുകളും പിടിവാശിയും ഗൾഫ് പ്രതിസന്ധി വൈകിപ്പിക്കാൻ കാരണമായെന്ന് തുർക്കിയിലെ ഖത്തർ സ്ഥാനപതി മുബാറക് അൽ ഷാഫി അഭിപ്രായപ്പെട്ടു. ദോഹ ആസ്ഥാനമായ പ്രാദേശിക പത്രതിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു തരത്തിലും പ്രതിസന്ധി പരിഹരിക്കുന്നതെന്ന ഉപരോധ രഷ്ട്രങ്ങളുടെ പിടിവാശി മേഖലയുടെ തന്നെ പൂർണമായ അസംതൃപ്തിക്ക് കാരണമായി. ഖത്തർ കൂടുതൽ ജനാധിപത്യ രീതിയിലേക്ക് മാറുമ്പോൾ അതിനെതിരിൽ കൂടുതൽ ഏകാധിപത്യ സ്വഭാവം പ്രകടിപ്പിക്കാനാണ് അയൽ രാഷ്ട്രങ്ങൾ ശ്രമിച്ചത്.

എന്നാൽ ഖത്തർ ഇപ്പോൾ ഉപരോധത്തിന് പുറകെ ഇല്ലെന്നും ഉപരോധമാണ് ഇപ്പോൾ പരിഹാരത്തിനായി ഖത്തറിന് പിറകെ കൂടിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 


Top