News Desk

2021-05-23 04:01:21 pm IST

മസ്‌കറ്റ്: ഒമാനില്‍ ഗുണനിലവാരമില്ലാത്ത മാസ്‌ക് ആരോഗ്യ മന്ത്രാലയം മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചു. ഉത്പന്നത്തില്‍ നിര്‍മാതാക്കളുടെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. 

സാങ്കേതിക പരിശോധനയില്‍ മാസ്‌കില്‍ പൊടിയും മാലിന്യങ്ങളും നിറഞ്ഞതായും കണ്ടെത്തി. SM 998734 രജിസ്‌ട്രേഷന്‍ നമ്പറിലുള്ളതാണ് ഉത്പന്നം.

ഗുണനിലവാരമില്ലെന്ന് സംശയിക്കുന്ന മെഡിക്കല്‍ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് med-device@moh.gov.om എന്ന ഇമെയില്‍ വിലാസത്തില്‍ റിപ്പോര്‍ട്ട് ചെയ്യാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top