News Desk

2021-06-03 04:42:37 pm IST

ദോഹ: റഷ്യയിലെ സെന്റ് പീറ്റേഴ്‌സ് ബെര്‍ഗ് നഗരത്തില്‍ നടക്കുന്ന സാമ്പത്തിക സമ്മേളനത്തില്‍ താരമായി ഖത്തര്‍ ലോക കപ്പിന്റെ സംഘാടക ചുമതലയുള്ള സുപ്രീം കമ്മറ്റി അംഗങ്ങള്‍. കഴിഞ്ഞ ദിവസം സമ്മേളനത്തില്‍ നടന്ന പ്രത്യേക സെഷനില്‍ ലോക കപ്പുമായി ബന്ധപ്പെട്ട ഏറ്റവും അവസാന വട്ട ഒരുക്കങ്ങള്‍ സുപ്രീം കമ്മറ്റി അംഗങ്ങള്‍ വിശദീകരിച്ചു. 

സുപ്രീം കമ്മറ്റി കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഫാത്തിമ അല്‍ നുഐമിയുടെ നേതൃത്വത്തിലാണ് സംഘം ആണ് സമ്മേളനത്തില്‍ ഖത്തറിനെ പ്രതിനിധീകരിച്ചത്. കൊവിഡ് പ്രതിസന്ധി രൂക്ഷമായിരുന്നിട്ടു കൂടി ഖത്തര്‍ ലോക കപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയി. 

ഇക്കാര്യത്തില്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ സുരക്ഷാ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരിന് സാധിച്ചു. കൊവിഡിന് ശേഷം ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു പ്രധാനപ്പെട്ട ഇവന്റ് എന്ന നിലയില്‍ ഖത്തര്‍ ലോക കപ്പ് മികച്ച അനുഭവമായിരിക്കും ജനങ്ങള്‍ക്ക് സമ്മാനിക്കുക. 

എല്ലാ അറബ് രാഷ്ട്രങ്ങളുടെയും പ്രതിനിധി എന്ന നിലക്കാണ് ഖത്തര്‍ ലോക കപ്പിന് ആതിഥേയത്വം വഹിക്കുന്നതെന്നും അല്‍ നുഐമി പറഞ്ഞു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tags :
Qatar Doha
Top