News Desk

2021-03-30 03:15:25 pm IST
ദോഹ: രാജ്യത്തെ ചൂട് ഈ ശനിയാഴ്ച മുതല്‍ നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസില്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് അധികൃതര്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ഖത്തറില്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഘട്ടം ഘട്ടമായുള്ള ചൂട് കൂടി വരുന്നത് അനുഭവപ്പെടുന്നു. ഇന്നത്തെ പകല്‍ കാലാവസ്ഥ സന്തുലിതമായിരിക്കും. ചിലയിടങ്ങളില്‍ പൊടി കാറ്റനുഭവപെടും. 

രാത്രി പൊതുവെ തണുപ്പുള്ള കാലാവസ്ഥ അനുഭവപ്പെടും. ദൂരക്കാഴ്ച പരിധി നാല് മുതല്‍ എട്ടു കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപ നില 31 ഡിഗ്രി സെല്‍ഷ്യസ.  


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top