News Desk

2021-04-22 08:30:02 pm IST
ദോഹ: ഖത്തറില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത തടിബോട്ടുകള്‍ പുതുക്കി പണിയാന്‍ പദ്ധതി ആരംഭിച്ചതായി ടൂറിസം കൗണ്‍സില്‍ മേധാവി അക്ബര്‍ അല്‍ ബാഖിര്‍ അറിയിച്ചു. ദോഹയില്‍ വാര്‍ത്ത ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസം പരിസ്ഥിതി സൗഹൃദമാകാന്‍ ബോട്ടുകളെ സൗരോര്‍ജ്ജം ഉപയോഗിച്ച് സജ്ജമാക്കും. ഖത്തറിന്റെ പൈതൃകവും സംസ്‌കാരവും സന്ദര്‍ശകരെ പരിചയപ്പെടുത്താനുള്ള ബൃഹത് പദ്ധതിയുടെ ഭാഗമായാണ് ബോട്ടുകള്‍ പുനരുജ്ജീവിപ്പിക്കുന്നത്. 

ബോട്ട് മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ജീവനും തൊഴിലിനും സുരക്ഷ നല്‍കാനുള്ള പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കും. വിനോദ സഞ്ചാര മേഖലയിലെ പരിചയ സമ്പന്നരായ വ്യക്തികളുടെ കീഴില്‍ ബോട്ടിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പരിശീലനം നല്‍കും. 

അടുത്ത വര്‍ഷം ലോക കപ്പ് ഫുഡ്‌ബോളിനായി ഖത്തറിലെത്തുന്ന ഏല്ലാവരുടെയും പ്രധാന ആകര്‍ഷണം രാജ്യത്തിന്റെ പരമ്പരാഗത മേഖലയിലെ തടികൊണ്ട് നിര്‍മ്മിച്ച പായകപ്പലുകളായിരിക്കുമെന്നും ടൂറിസം കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Tags :
Qatar
Top