ദോഹ: മൂന്നര വര്‍ഷത്തെ ഉപരോധത്തിന് ശേഷം യു.എ.ഇയില്‍ നിന്നുള്ള ആദ്യ വാണിജ്യ കപ്പല്‍ ഖത്തറില്‍ എത്തിയേതായി റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാര്‍ച്ച് മൂന്നിനാണ് എമിറേറ്റ്സ് നാഷണല്‍ ഓയില്‍ കമ്പനിയുടെ കപ്പല്‍ ഖത്തറിലെത്തുകയും ഖത്തര്‍ പെട്രോളിയത്തിന്റെ 712,000 ബാരല്‍ പ്രകൃതിവാതകം കയറ്റുമതി ചെയ്യുകയും ചെയ്തത്.
അമേരിക്കന്‍ ആസ്ഥാനമായ എസ് ആന്‍ഡ് പി ഗ്ലോബല്‍ വെബ്സൈറ്റാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്. മാര്‍ച്ച് മൂന്നിന് ഖത്തറിലെ റാസ് ലഫാനില്‍ നിന്നും പ്രകൃതി വാതക ബാരലുകള്‍ സ്വീകരിച്ച ശേഷം മാര്‍ച്ച് അഞ്ചിന് എമിറാത്തി കപ്പല്‍ ദുബൈയിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അബുദാബി ത്രീ എന്ന എമിറാത്തി ഓയില്‍ കമ്പനിയുടെ കപ്പലാണ് റാസ് ലഫാനില്‍ എത്തിച്ചേര്‍ന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക