News Desk

2021-06-07 02:35:23 pm IST

ദുബൈ: മൂന്നര വര്‍ഷത്തെ ഖത്തര്‍ ഉപരോധം അടഞ്ഞ അധ്യായമായി കണ്ടാല്‍ മതിയെന്ന് യു.എ.ഇ പ്രസിഡന്റിന്റെ മുതിര്‍ന്ന നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ്. 'ചിലര്‍ തങ്ങളോട് ഖത്തറിനോടുള്ള ഇപ്പോഴത്തെ യു.എ.ഇയുടെ നിലപാട് എന്തെന്ന് ചോദിക്കാറുണ്ട്. എന്നാല്‍ അതൊരു അടഞ്ഞ അധ്യായമായി കണ്ടാല്‍ മതിയെന്നാണ് തങ്ങളുടെ നിലപാട്.'-അന്‍വര്‍ ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു. 

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഖത്തറുമായുള്ള ഭാവി പരിപാടികളിലേക്ക് യു.എ.ഇ  ഉറ്റുനോക്കുന്നത് എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മൂന്നര വര്‍ഷത്തെ ഗള്‍ഫ് പ്രതിസന്ധിക്കിടെ ഖത്തറിന്റെ കടുത്ത വിമര്‍ശകനായിട്ടാണ് ഗര്‍ഗാഷ് അറിയപ്പെടുന്നത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top