News Desk

2020-02-12 04:09:27 pm IST
ലണ്ടന്‍: ഇറാന്‍ നിഷേധാത്മകമായ സമീപനം ഉപേക്ഷിക്കണമെന്ന് യു.എ.ഇയുടെ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗാര്‍ഗാഷ്. ലണ്ടനില്‍ നടന്ന 19-ാമത് യു.എ.ഇ- 
യു.കെ ടാസ്‌ക്‌ഫോഴ്‌സ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ആണവായുധം ഇറാന് ലഭിക്കുന്നത് തടയാനാണ് 2015 ലെ ആണവ കരാര്‍ പരാജയപ്പെടുത്തിയത്. ഇറാനോട് അത് മാത്രം ചെയ്താല്‍ മതിയാകില്ല. മറ്റ് നിഷേധാത്മകമായ സമീപനങ്ങള്‍ ഉപേക്ഷിക്കാന്‍ ഇറാനും സമ്മതിക്കണം.' ഗാര്‍ഗാഷ് പറഞ്ഞു.

ഒരു സാധാരണ രാജ്യം പോലെ പ്രവര്‍ത്തിക്കുന്ന ഇറാനുമായി ഉല്‍പാദനപരമായി ഇടപഴകാന്‍ കഴിയുന്ന ദിവസത്തിനായി രാജ്യം കാത്തിരിക്കുന്നുവെന്നും അത് സ്ഥിരതയുടെയും സമൃദ്ധിയുടെയും പുതിയ മേഖല സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

19-ാമത് യു.എ.ഇ- യു.കെ ടാസ്‌ക്‌ഫോഴ്‌സ് യോഗത്തില്‍ ഗാര്‍ഗാഷും മിഡില്‍ ഈസ്റ്റിലെയും നോര്‍ത്ത് ആഫ്രിക്കയിലെയും യു.കെ സഹമന്ത്രി ആന്‍ഡ്രൂ മറിസണും ചേര്‍ന്നാണ് ചര്‍ച്ച നടത്തിയത്. 

യോഗത്തില്‍ ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ പരസ്പര താല്‍പ്പര്യമുള്ള നിരവധി പ്രാദേശിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയും അന്താരാഷ്ട്ര സുരക്ഷയും സ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തുവെന്ന് യു.എ.ഇ വാം സ്റ്റേറ്റ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.

Top