News Desk

2021-06-18 09:33:37 pm IST

ന്യൂയോര്‍ക്ക്: കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടെ യുദ്ധം മൂലം ആഗോള തലത്തില്‍ അഭയാര്‍ഥികളുടെ എണ്ണം ഇരട്ടിയായതായി യു.എന്‍ റിപ്പോര്‍ട്ട്. യു.എന്‍.എച്ച്.സി.ആറിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ യുദ്ധം, അക്രമം, പീഡനം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ മൂലം ഏകദേശം 30 ദശലക്ഷം ആളുകളെ വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

തുടര്‍ച്ചയായ ഒമ്പത് വര്‍ഷങ്ങളിലും ആഗോള തലത്തില്‍ അഭയാര്‍ഥികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ ''ഗ്ലോബല്‍ ട്രെന്‍ഡുകള്‍'' പുറത്തിറക്കിയ റിപ്പോര്‍ട്ട് അനുസരിച്ച് 2020-ല്‍ അഭയാര്‍ഥികള്‍, ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍, എന്നിവരുടെ എണ്ണം 4% വര്‍ദ്ധിച്ചു. 

2019 അവസാനത്തോടെ ഇത് 79.5 ദശലക്ഷമായിരുന്നു. അഭയാര്‍ഥികളുടെ വര്‍ധനവുണ്ടായ പ്രധാന സ്ഥലങ്ങളില്‍ മഹാമാരി സമയത്ത്, സമ്പദ്വ്യവസ്ഥയടക്കം എല്ലാം നിലച്ചിട്ടുണ്ടെങ്കിലും യുദ്ധങ്ങള്‍, സംഘര്‍ഷങ്ങള്‍, അക്രമം, വിവേചനം, പീഡനം, ആളുകളെ പലായനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങള്‍ എന്നിവ തുടരുകയാണെന്ന് യു.എന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഹൈക്കമ്മീഷണര്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു.

ആഗോള തലത്തില്‍ അഭയാര്‍ഥികളുടെ എണ്ണം 48 ദശലക്ഷത്തിലെത്തി ചേര്‍ന്നിട്ടുണ്ട് എന്നും ഫിലിപോ ഗ്രാന്‍ഡിയെ ഉദ്ദരിച്ചു കൊണ്ട് യു.എന്‍.എച്ച്.സി.ആറിന്റെ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top