News Desk

2021-02-19 04:30:22 pm IST
ദോഹ: ഖത്തറില്‍ ഉപപഠന കേന്ദ്രം ആരംഭിക്കാന്‍ പൂനെ സാവിത്രി ഭായ് ഭൂലെ യൂണിവേഴ്സിറ്റിക്ക് അനുവാദം നല്‍കിയതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ഉദയ് സാമന്ത ആണ് ഇക്കാര്യം സ്ഥിരീകരിച്ചിരിച്ചത്. 

ദി ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പൂനെ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു വിദ്യാര്‍ഥി അദാലത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2019 ല്‍ തന്നെ ഖത്തര്‍ സര്‍ക്കാരും പൂനെ യൂണിവേഴ്സിറ്റിയും ദോഹയില്‍ ഉപപഠന കേന്ദ്രം ആരംഭിക്കാനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പുവച്ചിരുന്നു. കൊവിഡിനെ തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട തുടര്‍പരിപാടികള്‍ നിര്‍ത്തിവച്ചിരിക്കുകയിരുന്നുവെന്നും ഇപ്പോള്‍ അത് വീണ്ടെടുക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top