ദോഹ: ലണ്ടനിലെ അമേരിക്കന്‍ എംബസി തങ്ങളുടെ ഔദ്യോഗിക ഓഫീസ് ഖത്തര്‍ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലണ്ടനിലെ ഹൃദയഭാഗത്തുള്ള ദി ചാന്‍സറി റോസ് വുഡിലേക്കാണ് പുതിയ അമേരിക്കന്‍ എംബസി മാറ്റി സ്ഥാപിച്ചത്. ലണ്ടനിലെ പ്രത്യേകിച്ച് യൂറോപ്യന്‍ നാടുകളില്‍ ഖത്തര്‍ ഉടമസ്ഥതയിലുള്ള ഡയര്‍ ഖത്തര്‍ തങ്ങളുടെ സ്വാധീനം വലുതാക്കുന്നതിന്റെ മികച്ച ഉഹാഹരണമായാണ് ഖത്തറിലെ പ്രാദേശിക പത്രങ്ങള്‍ ഈ വാര്‍ത്തയെ കാണുന്നത്.
ലണ്ടനിലെ ചരിത്രപ്രാധാന്യവും വാണിജ്യ പ്രാധാന്യവുമുള്ള പ്രദേശത്താണ് ഖത്തര്‍ ഉടമസ്ഥതയില്‍ ആഡംബര ഹോട്ടല്‍ നിലയുറപ്പിച്ചിരിക്കുന്നത്. ദി ചാന്‍സറി റോസ് വുഡ് തങ്ങളുടെ ഔദ്യോഗിക ട്വിറ്ററില്‍ തന്നെയാണ് ലണ്ടനിലെ അമേരിക്കന്‍ എംബസിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ കെട്ടിട സമുച്ചയത്തില്‍ ആരംഭിച്ചതായുള്ള വാര്‍ത്ത പുറത്ത് വിട്ടത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക