News Desk

2021-05-21 02:27:47 pm IST

വാഷിംഗ്ടണ്‍: അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉടന്‍ മിഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കും. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ തുടര്‍ന്നുള്ള ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ പ്രത്യേകിച്ച് ടെല്‍ അവീവ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വെടി നിര്‍ത്തലുമായി ബന്ധപ്പെട്ടു കാര്യങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കാനാണന് ബ്ലിങ്കന്‍ മിഡില്‍ ഈസ്റ്റിലെത്തുക. 

അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയമാണ് ഇന്ന് രാവിലെ ബ്ലിങ്കന്റെ മിഡില്‍ ഈസ്റ്റ് യാത്രയെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതേസമയം, ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപെട്ട ഫലസ്തീനികളുടെ എണ്ണം 232-ല്‍ എത്തിയതായി ഫലസ്തീന്‍ വാര്‍ത്ത ഏജന്‍സി അറിയിച്ചു. 

ഇതില്‍ 65 കുട്ടികളും 37 സ്ത്രീകളും പ്രായാധിക്യമുള്ളവരും ഉള്‍പ്പെടുന്നു. 1900 ഫലസ്തീന്‍ പൗരന്മാര്‍ ഇപ്പോഴും ആക്രമണത്തെ തുടര്‍ന്ന് ഗുരുതരമായ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്നുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top