News Desk

2021-04-27 06:42:06 pm IST
ദോഹ: ഖത്തറിലെ ലുസൈല്‍, അല്‍ വക്ര കേന്ദ്രങ്ങളില്‍ വാക്‌സിനെടുക്കാന്‍ എത്തുന്നവരില്‍ നേരെത്തെയെത്തുന്നവര്‍ക്ക് ആദ്യം എന്ന ക്രമത്തിലായിരിക്കും വാക്‌സിനേഷന്‍ ലഭ്യമാക്കുക എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇരു കേന്ദ്രങ്ങളിലും ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ പ്രോഗ്രാമുകളാണ് നടന്നു വരുന്നത്. 

റമദാന്‍ പ്രമാണിച്ച് രാത്രി ഏഴ് മണിവരെ മാത്രമാണ് ഇരു വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാഹനങ്ങള്‍ക്ക് അനുമതിയുണ്ടാവുക. ഇരു കേന്ദ്രങ്ങളിലും രണ്ടാം ഡോസ് മാത്രമാണ് നല്‍കുന്നത് എന്നും ഇവിടെയെത്തുന്നവര്‍ ഒന്നാം ഡോസ് സ്വീകരിച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 

വാഹനങ്ങളില്‍ നാല് പേരില്‍ കവിയാതെയായിരിക്കണം വാക്‌സിനെടുക്കാന്‍ എത്തിച്ചേരേണ്ടത്. വാക്‌സിന്‍ കേന്ദ്രത്തില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍ കാത്തിരിക്കാന്‍ തയ്യാറായിരിക്കണമെന്നും അതിനാവശ്യമായ പുസ്തകങ്ങള്‍, വിനോദ ഉപകരണങ്ങള്‍ എന്നിവ കയ്യില്‍ കരുതുന്നത് നന്നായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് കുട്ടികളെ കൊണ്ട്‌വരാതിരിക്കുന്ന ഉത്തമം എന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതുവരെയും ഈ രണ്ട് വാക്‌സിന്‍ കേന്ദ്രങ്ങളില്‍ നിന്നായി 11,0000 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും അധികൃതര്‍ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top