News Desk

2021-03-22 10:13:36 am IST

അബുദാബി: താമസ വിസയിലുള്ള 16 വയസു കഴിഞ്ഞ എല്ലാവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് 205 ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ സൗജന്യമായി ലഭിക്കും. 

ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ രജിസ്റ്റര്‍ ചെയ്യാം. എമിറേറ്റ്‌സ് ഐഡി, ഫോണ്‍ നമ്പര്‍, വാക്‌സിനേഷന്‍ കേന്ദ്രം തുടങ്ങിയ വിവരങ്ങളാണ് നല്‍കേണ്ടത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് വീടുകളിലെത്തി വാക്‌സിന്‍ നല്‍കുന്ന സൗകര്യം ആവശ്യപ്പെടാം.

16 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന പ്രഖ്യാപനം പ്രവാസി കുടുംബങ്ങള്‍ക്കും ഗുണം ചെയ്യും. തുടക്കത്തില്‍ പ്രായവ്യത്യാസങ്ങളില്ലാതെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് 40 വയസിനു മുകളിലുള്ളവര്‍ക്ക് മാത്രമാക്കി ചുരുക്കി. 

യു.എ.ഇ നിവാസികളില്‍ 56 ശതമാനത്തോളം പേര്‍ക്കാണ് ഇതിനോടകം വാക്‌സിന്‍ നല്‍കിയത്. സിനോഫാം, ഫൈസര്‍, സ്പുട്നിക് 5, ആസ്ട്രെസെനക എന്നീ വാക്സിനുകളാണ് യു.എ.ഇയില്‍ ലഭ്യമായിട്ടുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top