Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
2022ലെ ഖത്തർ ലോകകപ്പിന് വേദിയാകുന്നത് ആധുനികതയോടൊപ്പം പ്രകൃതിയോടിണങ്ങുന്ന സ്റ്റേ ഡിയങ്ങളാകുമെന്ന് മെക്സിക്കോയിലെ ഖത്തർ അംബാസിഡർ മുഹമ്മദ്‌ ബിൻ ജാസിം അൽ  ഖുവാരി.

2020-ഓടെ ലോകകപ്പിന് തയ്യാറെടുക്കുന്ന എട്ട്  സ്റ്റേ ഡിയങ്ങളുടെയും നിർമാണം പൂർത്തിയാവുമെന്നും പതിനയ്യായിരത്തോളം മരങ്ങൾ സ്റേഡിയങ്ങൾക് ചുറ്റും നട്ടുപിടിപ്പിക്കുമെന്നും അദ്ദേഹം മെക്സികോയില്‍ ഒരു പൊതു പരിപാടിക്കിടെ ചൂണ്ടികാട്ടി.

സുസ്ഥിര സാങ്കേതിക വിദ്യകളിലൂടെ കാർബൺ പ്രസരണം, മാലിന്യ നിർമാർജനം തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും അവ നിയന്ത്രിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ഫുട്ബാൾ ആസ്വാദകർക്ക് പൂർണ സംതൃപ്തി നൽകും വിധമുള്ള താമസ-യാത്രാ സൗകര്യങ്ങൾ സാധ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
Top