News Desk

2021-03-09 07:56:07 pm IST
ദോഹ: കായിക രംഗത്ത് ഖത്തര്‍ കൈവരിച്ച നേട്ടങ്ങളെ തരംതാഴ്ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ഈയിടെ ഖത്തറില്‍ സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്റില്‍ വനിതകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദം ഇതിനുദാഹരണമാണ്.

ഇതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഖത്തറിനെതിരെ ഉപയോഗപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഖത്തറിന് ഇതുമായി ബന്ധപെട്ടു വോളിബോള്‍ അസോസിയേഷന്റെ നിലപാടിനെതിരെ പ്രത്യേകിച്ച് നിലപാട് പോലും ഉണ്ടായിരുന്നില്ല എന്നത് വാസ്തവമാണ്. 

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഖത്തറിന്റെ പ്രതിച്ഛായക്ക് ഭംഗം വരുത്താന്‍ ചില കേന്ദ്രങ്ങള്‍ മനപൂര്‍വം ശ്രമം നടത്തി. അതെസമയം, വോളിബോള്‍ അസോസിയേഷന്‍ അധികൃതര്‍ ഖത്തറിന്റെ നിലപാടുകളെ മാനിക്കുകയും വിവാദങ്ങളില്‍ ഖത്തറിനെ ചേര്‍ത്തു നിര്‍ത്തുകയും ചെയ്തത് മികച്ച അനുഭവമാണ് സമ്മാനിച്ചതെന്നും ഖത്തര്‍ വോളിബോള്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top