News Desk

2021-03-18 11:32:18 am IST
ദോഹ: രാജ്യത്ത് ഇന്നത്തെ പകല്‍ ചൂട് നാല്‍പ്പത് ഡിഗ്രി വരെ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വിഭാഗം ഔദ്യോഗിക ട്വിറ്ററില്‍ അറിയിച്ചു. പകല്‍ ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ടാകുമെന്നും വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖത്തറില്‍ ചൂട് കാലത്തേക്കുള്ള കാലാവസ്ഥ വ്യതിയാനത്തിന്റെ ശക്തമായ സൂചനയാണ് ഇതെന്നും അധികൃതര്‍ അറിയിച്ചു. നിര്‍ജലീകരണം തടയാന്‍  ജനങ്ങള്‍ നന്നായി വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ ഉപഗ്രഹ ചിത്രങ്ങളും അധികൃതര്‍ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top