News Desk

2021-05-11 10:00:34 pm IST

കൊച്ചി: കിഴക്കമ്പലത്ത് കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് പടരാതിരിക്കാന്‍ വീടിനുസമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന കൊവിഡ് ബാധിതനായ യുവാവ് മരിച്ചു. മലയിടംതുരുത്ത് ഒന്നാം വാര്‍ഡില്‍ മാന്താട്ടില്‍ എം.എന്‍ ശശിയാണ് (38) മരിച്ചത്. കഴിഞ്ഞ മാസം 27-നാണ് ശശിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

പ്രായമായ മാതാവും അവിവാഹിതനും രോഗിയുമായ സഹോദരനും രണ്ടര വയസ് മാത്രമുള്ള കുഞ്ഞും ഭാര്യയും വീട്ടിലുള്ളതിനാല്‍ അവര്‍ക്ക് രോഗം ബാധിക്കുമെന്ന് ഭീതിയിലായിരുന്നു ശശി. അതിനാല്‍, വീടിനടുത്തുള്ള ഉപയോഗിക്കാതെ കിടക്കുന്ന തൊഴുത്തിലേക്ക് മാറുകയായിരുന്നു അദ്ദേഹം.

മെയ് ഒന്നിന് സഹകരണ ബാങ്കില്‍ നിന്ന് കൊവിഡ് ബാധിതര്‍ക്കുള്ള കിറ്റുമായെത്തിയവരാണ് ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ കണ്ട് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റിയത്. പിന്നീട് ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായി. മേഖലയിലെ രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ട് ഇദ്ദേഹത്തെ അമൃത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top