News Desk

2021-03-17 06:11:01 pm IST
ദോഹ: ശ്വസന സംബന്ധമായ അസുഖവും കാഴ്ചക്കുറവും മൂലം പ്രയാസമനുഭവിക്കുന്ന മാതാവിനെ ശുശ്രൂഷിക്കാന്‍ യുവതി നല്‍കിയ അവധി അപേക്ഷ മെഡിക്കല്‍ കമ്മറ്റി അഞ്ച് തവണ നിരസിച്ചതായി പരാതി. 

ഖത്തര്‍ റേഡിയോ സംഘടിപ്പിക്കുന്ന വത്തനി അല്‍ ഹബീബി എന്ന പ്രത്യേക പ്രോഗ്രാമിലൂടെയാണ് യുവതി ഇതുമായി ബന്ധപ്പെട്ട പരാതി അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നത്. 

തന്റെ മാതാവിന്റെ ആരോഗ്യ നില വളരെയധികം മോശമായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും അവധി വേണമെന്നാവശ്യപ്പെട്ട് മെഡിക്കല്‍ കമ്മറ്റിക്ക് നല്‍കിയ അപേക്ഷ അഞ്ച് തവണയാണ് നിരസിക്കപ്പെട്ടത്. 

തന്റെ സഹോദരിമാര്‍ക്ക് മറ്റു പല കാരണങ്ങളാല്‍ മാതാവിന്റെ ശുശ്രൂഷയ്ക്ക് സാധിക്കാന്‍ കഴിയാത്തതിനാലാണ് തനിക്ക് അവധിക്ക് അപേക്ഷിക്കേണ്ടി വന്നതെന്നും ഖത്തര്‍ റേഡിയോയുടെ പരിപാടിക്ക് നല്‍കിയ പരാതിയില്‍ യുവതി ചൂണ്ടിക്കാട്ടുന്നു. ഖത്തര്‍ പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top