News Desk

2021-04-05 12:36:03 pm IST
മസ്‌കത്ത്: ആകാശ കാഴ്ചകള്‍ കാണാനുള്ള സിപ്‌ലൈന്‍ അല്‍ ഹംറയിലും വരുന്നു. ഒമാനിലെ ഏറ്റവും നീളമുള്ള സിപ്‌ലൈനാണ് അല്‍ ഹംറയില്‍ വരുന്നത്. ഒരു കിലോമീറ്ററില്‍ അധികമാണ് ഇതിന്റെ നീളം. കമ്പികളില്‍ തൂങ്ങി കിടന്ന് ആകാശ കാഴ്ചകള്‍ കാണാനുള്ള സൗകര്യമാണ് സിപ്‌ലൈന്‍. 

അല്‍ ഹംറ വിലായത്തിലുള്ള പുരാതന ഒമാനി ഗ്രാമമായ മിസ്ഫത്ത് അല്‍ അബ്രയീനിലാണ് പദ്ധതി വരുന്നത്. ജബല്‍ശംസ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് സാഹസികതയുടെ പുത്തന്‍ അനുഭവമായിരിക്കും പദ്ധതി ഒരുക്കുന്നത്. അല്‍ മിസഫത്ത അല്‍ അഹലിയ എന്ന കമ്പനിയാണ് സിപലൈന്‍ നിര്‍മിക്കുക. സാമ്പത്തിക സഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച സ്വകാര്യ കമ്പനിയുമായി  ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി പദ്ധതിയുടെ ചുമതലയുള്ള സഈദ് അല്‍ അബ്രി പറഞ്ഞു. 

പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെ ഉടമസഥതയിലുള്ള സ്ഥലത്താണ് സിപ്‌ലൈന്‍ നിര്‍മിക്കുക. അല്‍ മിസ്ഫത്ത് അല്‍ അഹലിയക്കാണ പ്രവര്‍ത്തന-സേങ്കേതിക ചുമതല. മുതിര്‍ന്നവര്‍ക്കായി 1100 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതും കുട്ടികള്‍ക്കായി 250 മീറ്റര്‍ ദൈര്‍ഘ്യമുള്ളതുമായ സിപ്‌ലൈനുകളാണ് നിര്‍മിക്കുക. 18 മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍ അബ്രി പറഞ്ഞു. സാങ്കേതികത അടക്കം നിരവധി കടമ്പകള്‍ കടന്നാണ് നിര്‍മാണ ഘട്ടത്തിലേക്ക് എത്തിയത്. 

മിസ്ഫത്ത് അല്‍ അബ്രയീനിലെ ടൂറിസം സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും കമ്പനി നടത്തിയിട്ടുണ്ട്. ഗ്രാമത്തിലെ മണ്ണ് കൊണ്ടുണ്ടാക്കിയ വീടുകളും പുനര്‍നിര്‍മിച്ചു. ഈ വീടുകളില്‍ സന്ദര്‍ശകര്‍ക്ക ്തനത ഒമാനി ഭക്ഷണം നല്‍കുന്ന ബേക്കറിയും റെസറ്റോറന്റും പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ നവംബറിലാണ കമ്പനി മിസ്ഫത്ത് അല്‍ അബ്രയീന്‍ വികസന പദ്ധതി പൂര്‍ത്തീകരിച്ചതെന്നും സഈദ് അല്‍ അബ്രി പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top