News Desk

2021-05-01 06:38:22 pm IST
ദോഹ: രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ബസ് സ്റ്റേഷനുകള്‍ കൂടി വരുന്നു. പൊതുമരാമത്ത് വിഭാഗമായ അഷ്ഗാല്‍ ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 

ലോകകപ്പെത്തുന്നതിന് മുമ്പ് രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ആണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ബസുകളുടെ കടന്നു വരവ് ലോക്കപ്പ് ചരിത്രത്തില്‍ തന്നെ ഖത്തറിന് കാര്‍ബണ്‍ ന്യൂട്രല്‍ പദവി നല്‍കാന്‍ പര്യാപതമാണ്. 

ലുസൈല്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ നൂറു ശതമാനത്തിലെത്തിയിട്ടുണ്ട്. ദോഹക്ക് പുറമെ വിദൂര നഗരങ്ങളില്‍ ആയിരിക്കും ഖത്തറിലെ പുതിയ സ്റ്റേഷനുകള്‍ വരിക. രാജ്യത്ത് ജല ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  വാട്ടര്‍ ടാക്‌സി സംവിധാനങ്ങളുടെ നിര്‍മാണം ആരംഭിച്ചതായും അഷ്ഗാല്‍ അറിയിച്ചിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top