News Desk

2021-03-09 07:00:55 pm IST
ദോഹ: ഖത്തറില്‍ കാറുകളുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് മാത്രമായി പ്രത്യേക സ്വതന്ത്ര വിപണി വേണമെന്ന് ആവശ്യം. വാഹനമുടമകളെ ഉദ്ധരിച്ചു പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

നിലവില്‍ രാജ്യത്തേക്ക് സ്‌പെയര്‍ പാര്‍ട്‌സുകള്‍ ലഭ്യമാക്കുന്നത് ചില കുത്തക ഏജന്‍സികളാണ്. ഇവര്‍ക്ക് രാജ്യത്തെ കാര്‍ വര്‍ഷോപ്പുകളുമായും വാഹന ഷോറൂമുകളുമായും ബന്ധങ്ങളുണ്ട്. 

സ്‌പെയര്‍ പാര്‍ട്‌സുകളുമായി ബന്ധപ്പെട്ടു ജനങ്ങള്‍ക്ക് ഓണ്‍ലൈനില്‍ പോലും സാധനങ്ങള്‍ വാങ്ങാന്‍ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന്റെ വ്യക്തമായ വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ പോലും വാഹന വര്‍ഷോപ് ഉടമകള്‍ തയ്യാറാവുന്നില്ല. 

നിലവില്‍ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഒരു വിപണി ഉണ്ടാകുന്നത് മൂലം ഈ മേഖലയില്‍ കുത്തക വല്‍കരണം ഒഴിവാക്കാന്‍ സഹായിക്കും. മന്ത്രാലയങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി എടുക്കണമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top