News Desk

2021-04-05 01:09:02 pm IST
മരണ ശേഷവും ജീവിതമുണ്ടെന്നതിന്റെ സൂചന നല്‍കി ഹൃദയം നിലച്ചശേഷം ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുവതി പങ്കുവെച്ച അനുഭവ കുറിപ്പ് വൈറലാകുന്നു.'നിയര്‍ ഡെത്ത് എക്‌സ്പീരിയന്‍സ് ഫൗണ്ടേഷ'ന്റെ വെബ്‌സൈറ്റില്‍ പങ്കുവെച്ചിരിക്കുന്ന ഒരു യുവതിയുടെ അനുഭവക്കുറിപ്പാണ് വൈറലാകുന്നത്. 

മരണത്തിന്റെ വക്കിലെത്തി ജീവന്‍ തിരികെ പിടിച്ച യുവതിക്ക് പറയാനുള്ളത് മരണ ശേഷം തനിക്ക് അനുഭവപ്പെട്ട ഭീതി ജനകമായ അനുഭവമാണ്.

മരണത്തെ ചുറ്റിപ്പറ്റിയുള്ള പലരുടെയും ചിന്തകള്‍ മരണശേഷം സ്വര്‍ഗവും നരകവുമാണ്. മറ്റു ചിലര്‍ക്ക് മരണശേഷം സമാധാനമാണെന്നും ഒന്നുമില്ലെന്നും വിശ്വസിക്കാനാണ് ഇഷ്ടം. 

ഇവിടെ ഹൃദയാഘാതം മൂലം 12 മിനിറ്റ് ഹൃദയം നിലച്ചുപോയ സാന്‍ഡി എന്ന യുവതി തന്റെ അവസാനമെന്ന് കരുതിയ നിമിഷങ്ങള്‍ ഭീകരവും പേടിപ്പെടുത്തുന്നതുമായിരുന്നുവെന്ന് വ്യക്തമാക്കുന്നു.

ഹൃദയമിടിപ്പ് മാത്രമല്ല, പള്‍സോ, തലച്ചോറില്‍ തരംഗ ചലനമോ ഒന്നും സാന്‍ഡിക്കുണ്ടായിരുന്നില്ല. എന്നാല്‍ താന്‍ എവിടെയാണെന്ന് വ്യക്തമായി അറിയാമായിരുന്നുവെന്നും അവിടെനിന്ന് പറന്നകലുന്നതുപോലെയായിരുന്നു അനുഭവപ്പെട്ടതെന്നും സാന്‍ഡി പറയുന്നു.

'ഞാന്‍ അവിടെയുണ്ടായിരുന്നെങ്കിലും ദശലക്ഷം മൈലുകള്‍ക്ക് അപ്പുറമായിരുന്നു. എന്റെ ബോധം മറഞ്ഞിരുന്നതായും പ്രതികരണ ശേഷി നഷ്ടപ്പെട്ടിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍, അവര്‍ എന്താണ് യഥാര്‍ഥത്തില്‍ ആ സമയത്ത് പറഞ്ഞിരുന്നതെന്ന് എനിക്ക് പറയാന്‍ കഴിയും. അവര്‍ എവിടെയാണെന്നും ആ സമയത്ത് അവരുടെ കൈകളില്‍ എന്തായിരുന്നുവെന്നും എനിക്ക് പറയാനാകും. എന്റെ കണ്ണുകള്‍ അടഞ്ഞിരുന്നുവെങ്കിലും ഞാന്‍ എല്ലാം കാണുന്നുണ്ടായിരുന്നു. ഞാന്‍ എന്റെ ഓര്‍മകളെ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചു. പക്ഷേ എനിക്കതിന് സാധിച്ചില്ല, എല്ലാം മാഞ്ഞുപോകുകയായിരുന്നു.പിന്നീട് എന്റെ കൂടെ ആരോ ഉണ്ടായിരുന്നു. അത് എന്നെ ഭയപ്പെടുത്തി. ഇരുട്ട് നിറയുന്നത് കണ്ടു, ചിന്തയിലും ഇരുട്ടും ഭയവുമായിരുന്നു. ഉച്ചത്തില്‍ അലറികരയണമെന്ന് തോന്നി. പക്ഷേ എനിക്കതിന് കഴിഞ്ഞില്ല.' -സാന്‍ഡി എന്‍.ഡി.ഇ.ആര്‍.എഫ് വെബ്‌സൈറ്റില്‍ കുറിച്ചു.

ആ നിമിഷങ്ങളില്‍ അനുഭവപ്പെട്ട ഭയാനക സാന്നിധ്യം തന്നെ ഇപ്പോഴും പിന്തുടരുന്നുണ്ടെന്നും സാന്‍ഡി പറയുന്നു. സാന്‍ഡിയുടെ കുറിപ്പ് നിമിഷങ്ങള്‍ക്കുള്ളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മരണശേഷവും ജീവിതമുണ്ടെന്നതിന്റെ തെളിവാണ് സാന്‍ഡിയുടെ അനുഭവം എന്നായിരുന്നു പലരുടെയും പ്രതികരണം.

മനുഷ്യന്റെ മസ്തിഷ്‌കത്തിന്റെ അതിജീവന തന്ത്രമാകും ഇത്തരമൊരു ഭ്രമമെന്ന് വര്‍ഷങ്ങളായി മരണാനുഭവങ്ങളെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന സാം പര്‍ണിയ അഭിപ്രായപ്പെട്ടു. 

മരണം കറുപ്പോ വെളുപ്പോ ആയ നിമിഷങ്ങള്‍ മാത്രമല്ല, അതൊരു പ്രക്രിയ കൂടിയായിരിക്കും. അതേസമയം, തലച്ചോര്‍ പ്രവര്‍ത്തനം അവസാനിക്കുമ്പോള്‍ മനുഷ്യ ജീവിതവും അവസാനിക്കുമെന്നും പര്‍ണിയ ഉറപ്പിച്ച് പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top