News Desk

2021-05-25 03:47:26 pm IST
ദോഹ: ബ്ലാക്ക് ഫംഗസ് രോഗവും കൊവിഡും തമ്മില്‍ ബന്ധമില്ലെന്ന് ഹമദ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. യൂസഫ് അല്‍ മസ്ലാമണി ചൂണ്ടിക്കാട്ടി. പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബ്ലാക്ക് ഫംഗസ് രോഗം ലോകമെമ്പാടും വ്യാപകമാണെന്നും അത് ദുര്‍ബലമായ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ജി.സി.സിയിലെ പൗരന്മാരുടെയും താമസക്കാരുടെയും പരസ്പര സന്ദര്‍ശനത്തെ കുറിച്ച് പൊതുജനാരോഗ്യ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ വിശദാംശങ്ങള്‍ അദ്ദേഹം അഭിമുഖത്തില്‍ വിശദീകരിച്ചു. 

രാജ്യത്ത് പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് പരിശോധന നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന രേഖകളാണ് ഗള്‍ഫ് പൗരന്മാരുടെ യാത്രയുമായി ബന്ധപെട്ടു ആവശ്യമായി വന്നിരിക്കുന്നത്. ചില ഗള്‍ഫ് രാജ്യങ്ങളില്‍ ചൈനീസ് വാക്‌സിനുകള്‍ക്ക്  അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും  ഖത്തറില്‍ അംഗീകരിച്ച ഒരേയൊരു ചൈനീസ് വാക്‌സിന്‍ സിനോഫോമാണെന്ന് അദ്ദേഹം പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top