News Desk

2021-05-02 02:00:30 pm IST

തിരുവനന്തപുരം: പേരാമ്പ്രയില്‍ എല്‍.ഡി.എഫിന്റെ ടി.പി രാമകൃഷ്ണന്‍ വിജയിച്ചു. 6173 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ലീഗ് സ്ഥാനാര്‍ത്ഥി സി.എച്ച് ഇബ്രാഹിം കുട്ടിയെ ആണ് തോല്‍പ്പിച്ചത്. 2016-2021 മന്ത്രിസഭയിലെ തൊഴില്‍ വകുപ്പ് മന്ത്രിയാണ് ടി.പി രാമകൃഷ്ണന്‍. കഴിഞ്ഞ തവണ 4000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ടി.പി രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ ജയിച്ചത്.

ചേലക്കര മണ്ഡലത്തില്‍ എല്‍.ഡി.എഫിന്റെ കെ രാധാകൃഷ്ണന്‍ വിജയിച്ചു. 27396 വോട്ടുകള്‍ക്കാണ് രാധാകൃഷ്ണന്‍ വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥി സി.സി ശ്രീകുമാറാണ് രണ്ടാമത്. എന്‍.ഡി.എ സ്ഥാനാര്‍ഥി ഷാജുമോന്‍ വട്ടേക്കാട് മൂന്നാം സ്ഥാനത്താണ്.

ബാലുശേരിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ചലച്ചിത്ര താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പരാജയപ്പെട്ടു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം സച്ചിന്‍ദേവാണ് ബാലുശേരിയില്‍ വിജയിച്ചത്. വോട്ടെണ്ണലിന്റെ ആരംഭത്തില്‍ ധര്‍മജന്‍ ലീഡ് നിലയില്‍ മുന്നിലെത്തിയിരുന്നുവെങ്കിലും ആദ്യ രണ്ട് ഘട്ടങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതല്‍ക്കേ എല്‍.ഡി.എഫിന് ശക്തമായ മുന്നേറ്റം പ്രകടമായിരുന്നു.

പാലക്കാട് ഒറ്റപ്പാലത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ പ്രേംകുമാര്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിനെ പിന്തള്ളിയാണ് പ്രേംകുമാറിന്റെ വിജയം. 15000 വോട്ടിനാണ് തിളങ്ങുന്ന വിജയം പ്രേം കുമാര്‍ സ്വന്തമാക്കിയത്.

ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍ ബിന്ദുവിനു ജയം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ആര്‍ ബിന്ദു പിന്തള്ളിയത്.

പത്താനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ബി ഗണേഷ് കുമാര്‍ വിജയിച്ചു. 14,674 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കേരള കോണ്‍ഗ്രസ് ബാലകൃഷ്ണപിള്ള വിഭാഗം നേതാവ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ ജ്യോതികുമാര്‍ ചാമക്കാലയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായത്. എന്‍.ഡി.എയ്ക്ക് വേണ്ടി ജിതിന്‍ ദേവ് ആണ് ഗണേഷിനെതിരെ മത്സരിച്ചത്. കെ.ബി ഗണേഷ് കുമാര്‍ തന്നെയാണ് നിലവില്‍ പത്തനാപുരം നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top