News Desk

2021-05-29 04:33:05 pm IST
മുംബൈ: മഹാരാഷ്ട്രയില്‍ ഒരു ആരോഗ്യ കേന്ദ്രത്തില്‍ കൊവിഡ് വാക്‌സിന്‍ മോഷ്ടിക്കാനെത്തിയ മോഷ്ടാവ് മരുന്ന് മാറി കുട്ടികളുടെ വാക്‌സിനുമായി കടന്നു. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. കുട്ടികള്‍കുള്ള വിവിധ വാക്‌സിനുകളുടെ 300 കുപ്പികളുമായാണ് മോഷ്ടാവ് കടന്നു കളഞ്ഞത്.

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ രാവിലെ ജോലിക്കെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്റ്റിക്കര്‍ പതിപ്പിച്ച കുട്ടികളുടെ വാക്‌സിനുകളാണ് മോഷണം പോയത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിനാണെന്് കരുതിയായിരിക്കും മോഷണം നടത്തിയതെന്ന്  പൊലീസ് പറയുന്നു. അതേസമയം, മോഷ്ടാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ മോഷണം അടക്കുമുളള വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

വാക്‌സിനുകള്‍ക്കൊപ്പം സി.സി.ടി.വി ക്യാമറയുടെ ഡി.വി.ആറും മോണിറ്ററും അടക്കം കവര്‍ന്നിട്ടുണ്ട്. ഇതോടെ പ്രതിയെ പിടികൂടാനാകാതെ വലഞ്ഞിരിക്കുകയാണ് പൊലീസ്. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ക്ഷയരോഗത്തിനെതിരെയുള്ള വാക്‌സിന്റെ 25 കുപ്പികള്‍, വില്ലന്‍ ചുമയ്ക്കുള്ള വാക്‌സിന്റെ 17 കുപ്പികള്‍, ടെറ്റനസിനുള്ള വാക്‌സിന്‍ 13 കുപ്പി, പോളിയോയുടേത് 15 കുപ്പികള്‍, 30 റൂബെല്ലാ വാക്‌സിന്‍ കുപ്പികള്‍, റോട്ടാവൈറസിന്റെ 270 കുപ്പി എന്നിവയാണ് ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നഷ്ടമായത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO READ


Top