News Desk

2020-06-05 01:40:01 pm IST
ദോഹ: 2022 ല്‍ ഖത്തറില്‍ നടക്കാന്‍ പോകുന്ന ഫിഫ ലോകകപ്പിന്റെ പ്രധാനവേദിയായ എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. 

സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയും ഖത്തര്‍ ഫൗണ്ടേഷനുമാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റേഡിയത്തിന്റെ പൂര്‍ത്തീകരണം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനമായിട്ട് ജൂണ്‍ 15 ന് കൊവിഡിനെതിരായി മുന്‍നിരയില്‍ നിന്ന് പോരാടുന്നവരെ ആദരിക്കുന്ന തത്സമയ പരിപാടി സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

കൊവിഡ്-19 ന് ശേഷമുള്ള ലോകത്തിലെ കായിക, മാനസികാരോഗ്യം, ആരാധകരുടെ അനുഭവം എന്നിവ ചര്‍ച്ച ചെയ്യുന്ന പരിപാടിയും അന്നേ ദിവസം നടത്തുമെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി, ഖത്തര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ അധികൃതര്‍ അറിയിച്ചു. 


ALSO WATCH 

Top