തിരുവനന്തപുരം: യു.എ.ഇ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയുടെ ബാഗേജുകള്‍ പരിശോധിച്ച് കസ്റ്റംസ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണ് പരിശോധന നടത്തിയതെന്നാണ് വിവരം.
തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്സിലായിരുന്നു പരിശോധന നടന്നത്. ബാഗേജുകള്‍ തിരികെ കൊണ്ടുപോകുന്നതിന് മുന്നോടിയായാണ് കസ്റ്റംസ് പരിശോധന നടത്തിയിരിക്കുന്നത്. നിലവില്‍ അല്‍സാബി യു.എ.ഇയിലാണുള്ളത്. കൊവിഡ് ലോക്ക്ഡൗണിന് മുന്‍പായി തന്നെ അല്‍സാബി കേരളം വിട്ടിരുന്നു.
സ്വര്‍ണക്കടത്ത് വിവാദത്തിന് പിന്നാലെ അല്‍സാബിയെ കോണ്‍സുല്‍ ജനറല്‍ സ്ഥാനത്തുനിന്ന് യു.എ.ഇ നീക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്ന് തന്റെ സാധന സാമഗ്രികള്‍ തിരിച്ച് യു.എ.ഇയിലെത്തിക്കണമെന്ന് അല്‍സാബി ആവശ്യമുന്നയിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ അല്‍സാബിക്ക് പങ്കുണ്ടോയെന്ന് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് ബാഗേജ് പരിശോധിക്കണമെന്ന നിബന്ധന കസ്റ്റംസ് മുന്നോട്ടുവെച്ചതെന്നാണ് വിവരം. ഈ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക