News Desk

2021-02-06 05:40:43 pm IST
ദോഹ: ഖത്തറിലെ പ്രമുഖ ഭക്ഷ്യ ഉത്പാദക കമ്പനിയായ ഹസാദിന്റെ അനുബന്ധ സ്ഥാപനമായ മഹസീല്‍ മാര്‍ക്കറ്റിങ് അഗ്രി സെര്‍വീസ് കമ്പനി 3.5 മില്യന്‍ കിലോഗ്രാമിന്റെ പച്ചക്കറികള്‍ വിറ്റഴിച്ചതായി അധികൃതര്‍. ഹസാദിന്റെ സി.ഇ.ഒ മുഹമ്മദ് അല്‍ സദാഹാണ് ഇക്കാര്യം അറിയിച്ചത്. 

രാജ്യത്ത് ഈ വര്‍ഷം ജനുവരിയില്‍ പ്രാദേശികമായി ഉത്പാദിപ്പിച്ച പച്ചക്കറിയാണ് ഇത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് മഹസീല്‍ പ്രാദേശിക വിപണിയില്‍ വിപണനം ചെയ്തതിന്റെ മൂന്നിരട്ടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഇത് തങ്ങള്‍ക്ക് സന്തോഷമുണ്ട്. പ്രാദേശിക ഉത്പന്നങ്ങളുടെ അധിക മൂല്യം ഉണ്ടാവുന്നതില്‍ കമ്പനിയുടെ വിജയത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മുഹമ്മദ് അല്‍ സദാ പറഞ്ഞു. 

2020 ല്‍ മഹാസീല്‍ 19 ദശലക്ഷം കിലോഗ്രാം പച്ചക്കറികള്‍ പ്രാദേശിക വിപണിയില്‍ വിജയകരമായി വിപണനം ചെയ്തിരുന്നു. മഹസീല്‍ നല്‍കുന്ന സേവനങ്ങള്‍ പ്രാദേശിക ഉത്പന്നങ്ങളുടെ അളവ് വര്‍ധിപ്പിക്കുന്നതിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനും രാജ്യത്തെ കര്‍ഷകരെ പ്രചോദിപ്പിക്കുന്നതിനും സഹായിക്കുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

ALSO WATCH

Top