News Desk

2021-11-25 05:09:20 pm IST
പത്തനംതിട്ട: സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത അതിക്രമങ്ങളുടെ എണ്ണം 11,124 ആയി.  ഈ വര്‍ഷം അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 

ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള പീഡനക്കേസുകള്‍ 1,660 ആണ്. 2020ല്‍ ഇത് 1880 ആയിരുന്നു.നാളെ കേരളം സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കാന്‍ ഇരിക്കുന്നതിനിടയിലാണ് കണക്കുകള്‍ പുറത്തുവന്നത്.  

ഭര്‍ത്താവിന്റെയോ ഭര്‍തൃവീട്ടുകാരുടെയോ പീഡനവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഇതുവരെ 3252 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീധന പീഡനത്തിനിരയായി സംസ്ഥാനത്ത് നാല് വര്‍ഷത്തിനിടെ 39 പേരാണ് ജീവനൊടുക്കിയത്.

അതേസമയം, ഈ വര്‍ഷം മാത്രം റിപ്പോര്‍ട്ട് ചെയ്തത് എട്ട് കേസുകളാണ്. ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയയെ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിനു ശേഷം സ്ത്രീധനനിരോധന നിയമം കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തു ഭേദഗതി ചെയ്തിരുന്നു.

മുഖ്യ സ്ത്രീധന നിരോധന ഓഫിസറായി വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറെ നിയോഗിക്കുകയും ചെയ്തു. 62 പെണ്‍കുട്ടികളാണ് 2016 മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവില്‍ പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ്‌ വിവാഹിതരായെന്നും രേഖകള്‍ വ്യക്തമാക്കുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top