News Desk

2021-04-07 09:38:05 pm IST
ദോഹ: ഈ വര്‍ഷത്തെ അജ്യാല്‍ ചലച്ചിത്ര മേള നവംബര്‍ ഏഴിന്  ആരംഭിക്കുമെന്ന് ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക അറിയിപ്പ്. ഏപ്രില്‍ 10 ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു തുടങ്ങും. 

നവംബര്‍ ഏഴിന് ആരംഭിച്ചു നവംബര്‍ 19 വരെയാണ് ചലച്ചിത്ര മേള സംഘടിപ്പിക്കപ്പെടുക. കൊവിഡ് പ്രമാണിച്ച് കഴിഞ്ഞ തവണത്തെ മേള പൂര്‍ണമായും ഓണ്‍ലൈന്‍ മുഖാന്തരമായിരുന്നു സംഘടിപ്പിച്ചത്. 

രാജ്യത്തെ പ്രാദേശിക ടാലന്റുകളെയും അന്താരാഷ്ട്ര തലത്തിലെ മികവ് തെളിയിച്ചവരെയും മേളയില്‍ പ്രത്യേകം ആദരിക്കുന്നുണ്ട്. ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി ഫാത്തിമ ഹസന്‍ അല്‍ റുമൈഹിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top