News Desk

2021-02-18 07:15:58 pm IST
ദോഹ: ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്‌സിബിഷന്‍ മാര്‍ച്ച് 15-ന് ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ 17 വരെ ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്‌സിബിഷന്‍ നടക്കുക. 

കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ എക്‌സിബിഷന്‍ മാറ്റിവച്ചിരുന്നു. ആഗോള തലത്തിലെ പ്രധാന ആഭ്യന്തര സുരക്ഷാ ഏജന്‍സികളും വിദഗ്ധരും പരിപാടിയില്‍ സംബന്ധിക്കും. 

ഖത്തര്‍ ദേശീയ വിഷന്‍ 2030 ന്റെ ഭാഗമായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര തലത്തിലെ വിദഗ്ധരെ പങ്കെടുപ്പിച്ചു കൊണ്ട് മിലിപ്പോള്‍ ഖത്തര്‍ സംഘടിപ്പിക്കുന്നത്. 

പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ രംഗത്തെ പ്രധാന ഏജന്‍സിയായ കോംസ്പോസിയം എന്ന കമ്പനിയുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top