News Desk

2021-03-20 07:59:09 pm IST
 കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളുടെ താമസസ്ഥലത്തു നിന്നും അധികൃതര്‍ പിടിച്ചെടുത്തത് വന്‍ മദ്യ ശേഖരം. ജഹ്‌റ മുനിസിപ്പാലിറ്റിയിലെ നിരവധി ലേബര്‍ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയിലാണ് അധികൃതര്‍ അനധികൃത മദ്യ ശേഖരം കണ്ടെത്തിയത്.

മദ്യ നിര്‍മാണത്തിനായി പ്രവര്‍ത്തിച്ചിരുന്ന ഒരു കെട്ടിടവും ലേബര്‍ ക്യാമ്പിനുള്ളില്‍ അധികൃതര്‍ കണ്ടെത്തി. ആയിരക്കണക്കിന് കുപ്പികളിലാക്കി സൂക്ഷിച്ചിരുന്ന മദ്യവും അസംസ്‌കൃത വസ്തുക്കളും മുനിസിപ്പാലിറ്റിയുടെ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് അധികൃതര്‍ നശിപ്പിച്ചു. 

ലേബര്‍ ക്യാമ്പുകളിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം വിവരങ്ങള്‍ നല്‍കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു മുനിസിപ്പാലിറ്റിയുടെ പരിശോധന. മദ്യ നിര്‍മാണത്തിനായി നിരവധി ബാരലുകളില്‍ സൂക്ഷിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളും ചില കെട്ടിടങ്ങളില്‍ നിന്ന് കണ്ടെടുത്തു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top