Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ദോഹ: ഖത്തർ ആഭ്യന്തര മന്ത്രാലയം രാജ്യത്തെ പ്രവാസികൾക്കായി സംഘടിപ്പിച്ച ഈദ് ആഘോഷത്തിൽ ആയിരക്കണക്കിന് പ്രവാസികൾ പങ്കെടുത്തു.ബോധവൽക്കരണ സെഷനുകളും  സാംസ്കാരിക-കലാ  പരിപാടികളും ഉൾപ്പെടുത്തി  ഞായറാഴ്ചയാണ്  'മെഗാ ഈദ് അൽ അധാ കൾച്ചറൽ സെലിബ്രേഷൻ ഫോർ എക്സ്പാറ്റ് കമ്മ്യൂണിറ്റീസ്' എന്ന പേരിൽ  പരിപാടി സംഘടിപ്പിച്ചത്.
ഏഷ്യൻ ടൗണിലും ലേബർ സിറ്റിയിലുമാണ് പരിപാടി നടന്നത്.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് പ്രവാസികൾ രണ്ട് സ്ഥലങ്ങളിൽ നടന്ന പരിപാടികളിൽ പങ്കെടുത്തു.പ്രവാസികളിലേയ്ക്ക്എ എത്തിച്ചേരാനും  ഖത്തറിലെ നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് തൊഴിലാളികളെ ബോധവാന്മാരാക്കാനും വേണ്ടിയാണ്  മന്ത്രലയം  പരിപാടി സംഘടിപ്പിച്ചത്.

പ്രവാസികളും  സർക്കാരും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടികൾ എന്ന് എം‌ഐ‌എയുടെ പബ്ലിക് റിലേഷൻസ് വകുപ്പിലെ ഫസ്റ്റ് ലഫ്റ്റനൻറ് മുബാറക് ശരീദ അൽ മുത്ലക് പറഞ്ഞു.



Top