News Desk

2021-05-12 07:02:59 pm IST
ന്യൂയോര്‍ക്ക് സിറ്റി: ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങള്‍ ന്യൂയോര്‍ക്ക് നിരത്തില്‍ അണിനിരന്നു. അമേരിക്കയിലെ ഇസ്രായേല്‍ കോണ്‍സുലേറ്റിന് മുമ്പിലും പ്രതിഷേധം അരങ്ങേറി. 

ഇസ്രായേല്‍ വര്‍ണവെറിയന്‍ രാജ്യമാണെന്ന് പ്രതിഷേധത്തിന് അണിനിരന്നവര്‍ വിളിച്ചു പറഞ്ഞു. അതേസമയം,  ഇസ്രായേലിനെ പിന്തുണക്കുന്നവര്‍ കൂടി രംഗത്തെത്തിയതോടെ നേരിയ സംഘര്‍ഷത്തിന് വഴിവെച്ചു. കഴിഞ്ഞദിവസം ഗസ്സയിലുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 12 കുട്ടികളുള്‍പെടെ 42 പേരാണ് മരിച്ചത്. 250 പേര്‍ക്ക് പരിക്കേറ്റു. 2014 നു ശേഷം ഗസ്സയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. 


ഹമാസ് ഉദ്യോഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവര്‍ത്തിച്ച 13 നില കെട്ടിടവും ഇസ്രായേല്‍ ബോംബിട്ടുതകര്‍ത്തു. ജെറുസലേമില്‍ ദിവസങ്ങളായി ഇസ്രായേല്‍ പൊലീസ് തുടരുന്ന ഭീകരതയില്‍ ഇതുവരെ 700-ലേറെ ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top